Posted by Your Shameer Their Shareef
2:12 AM, under |
No comments
വലിയ ഗൌരവക്കാരനാ അച്ഛന്‍!എന്നോട് ഒരു തരി സ്നേഹവും ഇല്ല.പറയുന്നത് കേള്‍ക്കാനോ അതിനു മറുപടി പറയാനോ അച്ഛനു സമയമില്ല.കുറുമ്പ് കാട്ടി എന്തെങ്കിലും പറഞ്ഞാല്‍ ഒരു പുന്‍ചിരി മാത്രം!ഉമ്മറത്തെ ചാരുകസേരയില്‍ കാണാമറയത്തേക്ക് കണ്ണും നട്ട് അച്ഛന്‍ ആരെയാണാവോ പ്രതീക്ഷിച്ചിരിക്കുന്നത്...പക്ഷെ അമ്മയങ്ങനെയൊന്നുമല്ല,അച്ഛന്റെ സ്നെഹം കൂടി അമ്മ തരും,അമ്മ എന്നെ താലോലിക്കും,വരിപുണരും,മടിയില്‍ കിടത്തി ഉറക്കും,പറയുന്നത് മുഴുവന്‍ കേള്‍ക്കും...എന്റെ പുന്നാര അമ്മ!

ജൂണ്‍ 16നു ലോകപിത്രുദിനം,അച്ഛന്‍ ഒന്നുമല്ല അമ്മയാണു എല്ലാമെന്നു പറയുമ്പോള്‍ ഈ പിത്രുദിനത്തിനെങ്കിലും അച്ഛനു വേണ്ടി ഇത്തിരി സമയം മറ്റി വയ്ക്കാം.ദു:ഖം വരുമ്പോള്‍ ഒന്നു ഉറക്കെ കരയാന്‍ പോലും ആവാതെ എല്ലാം ഉള്ളീല്‍ വയ്ക്കുന്ന അച്ഛന്‍...പരാതിപെട്ടി തുറക്കുമ്പോള്‍ ഒരു നേര്‍ത്ത ചിരിയില്‍ എല്ലാം ഒതുക്കി കടന്നു പോവുന്ന അച്ഛന്‍...സ്നേഹത്തിന്റെ മൂര്‍ത്തീഭാവം...സങ്കടത്തിന്റെ നടുക്കടലിലും പതറാതെ എല്ലാവര്‍ക്കും ശക്തി നല്കി താങ്ങായി തണലായി നില്ക്കുന്ന അച്ഛന്‍...പുറമെ ഗൌരവം കാണിക്കുന്ന അച്ഛന്റെ മനസിലെ അണയാത്ത സ്നേഹം തിരിച്ചറിയുന്നില്ലേ...മുറ്റത്തെ ചാരുകസേരയില്‍ കാണാമറയത്തേക്ക് അച്ഛന്‍ വെറുതെ നോക്കിയിരിക്കുകയല്ലെന്നു ഇനിയും മനസിലായില്ലേ?അച്ഛന്‍ ആലോചിക്കുകയാണു മക്കളുടെ ഭാവിയെ കുറിച്ച്... ലേഖനത്തിനു കടപ്പാട് മലയാള മനോരമ
Popular Posts
-
shareef akalad Shan Shareef akalad
-
-
Shan Shereef Shereef Akalad Shanus
-
"ഒരു വട്ടം കൂടിയെന് ഓര്മകള് മേയുന്ന തിരുമുറ്റത്തെത്തുവാന് മോഹം തിരുമുറ്റത്തൊരു കോണില് നില്ക്കുന്നൊരാ നെല്ലിമരമൊന്നുലുത്തുവാ...
-
വലിയ ഗൌരവക്കാരനാ അച്ഛന്‍!എന്നോട് ഒരു തരി സ്നേഹവും ഇല്ല.പറയുന്നത് കേള്‍ക്കാനോ അതിനു മറുപടി പറയാനോ അച്ഛനു സമയമില്ല.കുറുമ്പ് കാട്ടി എന്തെങ്കി...
-
Shanus Shan Shereef Shareef akalad
-
മരണം അതങ്ങനെയാണ്.പ്രതീക്ഷിക്കാതെ ക്ഷണിക്കാതെ സമ്മതം ചോദിക്കാതെ അതു നമ്മെ തേടിയെത്തും.സ്ഥാനമാനം കുടുംബമഹിമ പ്രായം എന്നീ ഭേദങ്ങളൊന്നും അതിനില...
-
പ്രോഗ്രസ്സ്:കവിത ഷരീഫ് അകലാട് കുത്തക മുതലാളിയുടെ കൂറ്റന് കെട്ടിടത്തില് നിന്നും കൊള്ളലാഭം കൊടുത്തു ഉണ്ടുമുടുക്കാനുമെടുത്തിറങ്ങി വരവേ...
-
Shanu Shan Shareef Akalad shanus shanshereef akalad
-
ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad
0 comments:
Post a Comment