വിളിക്കാനൊന്നു വൈകിയാല്‍
എന്നെ തേടിയെത്തും
ഉമ്മയുടെ മിസ്കാള്‍
ഞാനങ്ങു വിളിക്കുമ്പോള്‍
തരംഗങ്ങളായെത്തും
സന്തോഷത്തിന്റെ സംഗീതം
സുഖക്ഷേമങ്ങളന്വേക്ഷിക്കും
സങ്കടങ്ങളില്‍ ആശ്വസിപ്പിക്കും
സല്‍കര്‍മ്മങ്ങള്‍ക്കായ് ഉപദേശിക്കും
സുഖത്തിനായ് പ്രാര്‍ത്ഥിക്കും
അകലത്താണെങ്കിലും
അരികത്തായിരുന്നു ഞാനുമെന്നുമ്മയും
കൂടെ കൂട്ടാറുള്ളയെന്നെ
പോലെ,
കരുതിയിരുന്നു
കയ്യിലെന്നുമെങ്ങുമൊരു മൊബൈല്‍ ഫോണ്‍
ഉമ്മക്കെന്നെയുംഎനിക്കുമ്മയെയും വിളിക്കാന്‍
നഷ്ടമായിന്നെനിക്കാ ഉമ്മയേയും
മകനേ എന്നാ വിളിയും
ഉമ്മയെന്റെ വിളികേള്‍ക്കാന്‍ കാത്തിരുന്നിരുന്നു
ഇനിയാരുണ്ടെന്നെ കാത്തിരിക്കാന്‍
ഇനിയാരുണ്ടെന്നെ ആശ്വസിപ്പിക്കാന്‍
ഇനിയാരുണ്ടെനിക്കു മാര്‍ഗദര്‍ശനം നല്കാന്‍
ഇനിയാരുണ്ടെനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍
ഉമ്മയില്ലാത്തൊരു ഉ
മ്മദിനമാണിന്ന്
ആരോടാശംസിക്കും ഞാനൊരു സന്തോഷമാത്രുദിനം
ആരോടൊത്താഘോഷിക്കും ഉമ്മയില്ലാതെ
ഞാന്‍
വരില്ലാന്നറിഞ്ഞിട്ടും ഞാനെന്നും പ്രതീക്ഷിക്കുന്നു
ഉമ്മയുടെ മിസ്കാള്‍







0 comments:
Post a Comment