Tuesday, October 30, 2018

പ്രതിമകൾ


Tuesday, October 4, 2016

Mrigadhipathyam :Shereef Akalad Published in prabhodhanam weekly


പൊയ്മുഖം : Shereef Akalad Published in Aramam monthly magazine

http://aramamonline.net/oldissues/detail.php?cid=1310&tp...

താങ്ങും തണലും :Shereef Akalad Published in Aramam monthly magazine


Digital India :Shereef Akalad Published in Aramam monthly magazine


Sunday, February 7, 2016

'യാത്ര'ക്കാരുടെ ശ്രദ്ധയ്ക്ക്:ഷരീഫ് അകലാട്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:ഷരീഫ് അകലാട്

പല യാത്രകളുമിതിലേ കടന്നു പോയ്
മോചനത്തിനായ് രക്ഷക്കായ്
ഉണര്‍ത്തുവാനുമായ്
ഉറങ്ങുകയല്ല കൂട്ടരേ
കേരളജനത തളര്‍ന്നിരിക്കുകയാ
രക്ഷിച്ചില്ലെങ്കിലും ശിക്ഷിക്കരുത്
മോചിപ്പിച്ചില്ലെങ്കിലും ബന്ധനസ്ഥനാക്കരുത്
ഒരു നവകേരളം നല്കിയില്ലെങ്കിലുമീ
കേരളമിനിയുമവതാളത്തിലാക്കരുത്
കൊതിയൂറുന്ന പുന്ചിരികളും
പരിചിതമാര്‍ന്ന നോട്ടങ്ങളും
കസേരക്കളി തീരുംവരെയാവരുത്
ഇടയ്ക്കൊക്കെ വരണമിതിലേ...
തവണവ്യവസ്ഥയിലിരിക്കാന്‍
മനോഹരകസേര പണിതുതരുന്ന
പാവം മരപ്പണിക്കാരെ കാണാന്‍
ആടിനു തിന്നാനുള്ള പോസ്റ്ററുകളും
കടക്കാരനു കണക്കെഴുതാന്‍ നോട്ടീസുകളും
ഉടുതുണിക്കുമറുതുണിയോളം
പോന്ന കൊടിശീലകളും
ചോര്‍ന്നൊലില്ലുന്ന കൂരയ്ക്കുമേലെ
കൊണ്ടിടാന്‍ മാത്രമാവരുത്
ഫ്ലക്സുകളിലെ ചിരിയും ചിന്തയും
വാഗ്ദാനങ്ങളും അഭിവാദ്യങ്ങളും
ഇക്കുറിയെങ്കിലുമൊന്നോര്‍ക്കണമെത്രയോ
പാവങ്ങളുടെ വിലാപയാത്രകള്‍


Wednesday, January 13, 2016

ഇരുട്ടിലെ കറുപ്പ്:ഷരീഫ് അകലാട്

അജ്ഞതയെന്നന്ധകാരത്തിന്റെ
മറ നീക്കിയെങ്ങും പ്രകാശം പരക്കട്ടെ
കറുപ്പിരുട്ടിന്റെ നിറമാണു
കറുപ്പു ദുഖത്തിന്റെ സൂചനയാണു
മനസിന്റെയിരുട്ടാണഞ്ജതകള്‍
വിളക്കുകള്‍ കൊളുത്തേണ്ടതു
ഉദിച്ചുയര്‍ന്ന പ്രകാശത്തിന്റെ മുന്നിലല്ലാ
ഒരു ചന്ദ്രവെട്ടം പോലും കടന്നു ചെല്ലാത്ത
മനുഷ്യനയനങ്ങളിലേക്കാണു
കറുത്തബോര്‍ഡിലെ വെളുത്തക്ഷരങ്ങളെ പോലെ
കൂരിരുലുള്ളമാനത്തെ അമ്പിളിമാമനെ പോലെ
കറുപ്പില്‍ വെന്മയും ഇരുട്ടില്‍ പ്രകാശവും
മനസ്സില്‍ സമാധാനവും
അജ്ഞതയില്‍ വിജ്ഞാനവുമെങ്ങും തെളിയട്ടെ...

Shereef Akalad
shareef.shameer@gmail.com
http://shareefakalad.blogspot.in


Wednesday, December 23, 2015

മ്രിഗാധിപത്യം:കവിത:ഷരീഫ് അകലാട്

Posted by Your Shameer Their Shareef 12:28 AM, under ,,, | No comments

വനവാസമനുഷ്ടിക്കുന്ന സിംഹത്തോട് 
നാട്ടിലൊഴിഞ്ഞു കിടക്കുന്ന 
സിംഹാസനത്തിലൊന്നിരിക്കാന്‍ പറയാം
നാടിന്റെ കാവല്ഭടന്മാരായ്
നായ്ക്കളെ നിയോഗിക്കാം
നടുറോഡിലിണകൂടുന്നവരെ പ്രോത്സാഹിപ്പിക്കാം
നായ്ക്കളോടുള്ളാദരസൂചകമായി
ഡോഗ്സൌണ്‍കണ്ട്റി എന്ന് പേരു മാറ്റാം
മക്കളെയെല്ലാം ഗോമാതാക്കളേയെല്പ്പിക്കാം
ഗോപിതാവിനെ പാടത്തുപൂട്ടാന്‍ പറഞ്ഞയക്കാം
കോഴിറച്ചിതിന്ന കുറുക്കനെ തടങ്കലിലിടാം
ഇനിമുതല്‍ പോത്തിന്റെ ചെവിയില്‍ വേദമോതാം
പോത്തിറച്ചിതിന്നഞ്ജാത ജീവിയെ തല്ലികൊല്ലാം
മനുഷ്യചെയ്തികളെ "മ്രിഗീയമെന്നു"
വിളിക്കുന്നവര്‍ക്കെതിരെ കേസെടുക്കാം
നമുക്കെല്ലാം ഒരു "ഗര്‍വാപ്പസി" പോകാം
പാക്കിസ്താനിലേക്കല്ലാ വനാന്തരങ്ങളിലേക്ക്
ഉടുക്കാനുടുപ്പും കിടക്കാന്‍കിടക്കയും
മണിമാളികകളുമില്ലാത്ത ഗുഹകളിലേക്ക്
ആപഴയകരിങ്കല്‍ യുഗത്തിലേക്ക്
പരസ്പരം തിന്നാതെയുള്ളത് കൊണ്ട്
ഓണമ്പോലെ ജീവിച്ച കാലഘട്ടത്തിലേക്ക്
അവിടെ നമുക്ക് മരമാതാവിന്റെ 
കായ്മണികള്‍ തിന്നുജീവിക്കാം
മരാവകാശകമ്മീഷന്‍ വരും വരേ
അല്ലേല്‍ മ്രിഗാവകാശങ്ങളേക്കാള്‍
മനുഷ്യാവകാശം വളരും വരേ....

ഷരീഫ് അകലാട്
http://shareefakalad.blospot.in

Sunday, November 8, 2015

Digital India:കവിത:ഷരീഫ് അകലാട്

Posted by Your Shameer Their Shareef 3:13 AM, under ,,, | No comments

ഡിജിറ്റല്‍ ഇന്ത്യ

വിദ്യാര്‍ഥികള്‍ക്കിനി
ഫെയ്സ്ബുക്ക് നോക്കി പഠിക്കാം,
തൊഴിലില്ലാഴ്മ പരിഹരിക്കാന്‍
ഓണ്‍ലൈന്‍ ഡാറ്റാഎന്‍റ്റി,
ക്രിഷിക്കാരനു ഫാംവില്ലെ,
പട്ടിണിപ്പാവങ്ങള്‍ക്കു ഭക്ഷണം
ഡൌണ്‍ലോഡിംഗ് ഫ്രീ,
പങ്കുവെക്കുന്നവനെന്തും
അപ്‌ലോഡിംഗ് ഫ്രീ,
മാറാരോഗികള്‍ക്കു കണ്ടും കേട്ടും
യൂടൂബ് മ്യൂസിക്ക് തെറാപ്പി,
തലചായ്ക്കാന്‍ കൂരതേടുന്നവര്‍ക്കു
ഒരുനൂറുജീബി  സ്പെയ്സ്,
കണ്ണുതെളിയാത്തവര്‍ക്കു
ഗൂഗിള്‍ ഗ്ളാസ്,
കുത്തിനടക്കാന്‍ സെല്‍ഫീ സ്റ്റിക്ക്,
അഴിമതികള്‍ വെബ്കേമറ
നോക്കി കണ്ടുപിടിക്കാം,
കാണാതെ പോയവരെ തിരയാന്‍
സെര്‍ച്ച് എന്‍ജിന്‍സ്,
അയല്‍പക്കബന്ധം ഊട്ടിയുറപ്പിക്കാന്‍
സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ്,
അക്രമങ്ങള്‍ക്കെതിരെ കമന്റിംഗ്
ബാന്നിംഗ് ബ്ളോക്കിംഗ് റിപ്പോര്‍ട്ടിംഗ്,
ലോകത്തിലെവിടെയൊക്കെയുള്ള രാജാവിനു
പ്രജകളെ ധ്രിതിപിടിച്ചു മുഖം കാണിക്കാനും
വേണം ഒരു "ഡിജിറ്റല്‍ ഇന്ത്യ"


ഷരീഫ് കെ.എം                          Shereef akalad
 അകലാട്                              http://shareefakalad.blogspot.in








Monday, December 22, 2014

താങ്ങും തണലും {കവിത} :ഷരീഫ് അകലാട്

Posted by Your Shameer Their Shareef 11:04 PM, under ,,, | No comments


താങ്ങും തണലും {കവിത}

ഷരീഫ് അകലാട്


ഒരു 
കാലന്‍കുട വാങ്ങണം
താങ്ങാഗ്രഹിക്കുമ്പോള്‍
ചുരുക്കി
കുത്തി നടക്കാനും

തണലാഗ്രഹിക്കുമ്പോള്‍
നിവര്‍ത്തി 
ചൂടാനും

Tuesday, March 18, 2014

ഉറങ്ങണം

Posted by Your Shameer Their Shareef 9:59 AM, under ,,, | No comments

ഉറങ്ങണം
എനിക്കൊന്നുറങ്ങണം
ക്ണ്ണടച്ചൊന്നുറങ്ങണം
പേക്കിനാവുകളും
പായ്കിനാവുകളും കാണാതെ
കിഴക്കേ ചക്രവാളത്തില്‍
സൂര്യനുദിച്ചു പടിഞ്ഞാറസ്ത്മിക്കുമ്പോഴും
കണ്ണു മിഴിയാത്തവര്‍ക്കു മുന്നില്‍
കണ്ണടച്ചുറക്കം നടിക്കുന്നവര്‍ക്കു മുന്നില്‍
നിഷ്കള്ങ്കത സ്ഫുരിക്കുന്ന
കഴുകകണ്ണുകള്‍ക്കു മുന്നില്‍
എന്നെന്നേക്കുമായൊന്നുറങ്ങണം
എന്നെ കാത്തിരിക്കുന്നാ മണ്ണില്‍
എനിക്കായൊരുങ്ങുന്ന വീട്ടില്‍
സാമര്‍ഥ്യങ്ങള്‍ വിലപോവാത്ത
പണകിലുക്കത്തിനു മേന്മയില്ലാത്ത
അവകാശങ്ങളില്‍ തുല്ല്യതയാര്‍ന്ന
പണ്ഡിതനും പാമരനുമുറങ്ങേണ്ട
എന്റെ മനസ്സറിയുന്ന
നാഥനെനിക്കായുമൊരുക്കുന്ന വീട്ടില്‍
അഭിമാനത്തോടെയൊന്നുറങ്ങണം
എന്നെന്നേക്കുമായൊന്നുറങ്ങണം

Shereef Akalad
shareef.shameer@gmail.com
http://shareefakalad.blogspot.in

Saturday, March 8, 2014

Happy Women's Day

Posted by Your Shameer Their Shareef 9:30 AM, under ,,, | No comments


സ്നേഹപക്ഷികളേ
നിങ്ങളെ നിയന്ത്രണത്തിന്റെ
തായിട്ടു പൂട്ടിയതു
സ്വതന്ത്രങ്ങള്‍ നിഷേധിക്കാനല്ലാ
മായികലോകത്തിന്റെ സൌന്ദര്യങ്ങളില്‍
നീ വന്ചിക്കപെടാതിരിക്കാനാണു
കഴുകകണ്ണുകളില്‍ നിന്നും
വിഷസര്‍പ്പങ്ങളില്‍ നിന്നും
രക്ഷിക്കാനാണു
സുന്ധരിയായ നിങ്ങളുടെ
തൂവല്‍ പൊഴിയാതിരിക്കാന്‍
കൊത്തിക്കൊല്ലാതിരിക്കാന്‍
നിഷ്കളങ്കയായ നീ
ഒരു മകളായ് സഹോദരിയായ്
ഒരിണയായ് ഒരമ്മയായ്
എന്നും കണ്ണിനു കുളിര്‍മയാണു
സ്നേഹമാണു.....

Shareef Akalad
shareef.shameer@gmail.com
http://shareefakalad.blogspot.in/

Sunday, February 23, 2014

അമ്മ

Posted by Your Shameer Their Shareef 11:43 AM, under ,,, | No comments

അമ്മ
ആദ്യം പഠിക്കുന്ന രണ്ടക്ഷരം
പിന്നെയാ "അ"യെന്നക്ഷരം പഠിച്ചത്
ദൈവം പഠിപ്പിച്ചക്ഷരങ്ങളാണമ്മ
അമ്മകളെല്ലാം കാണുന്ന ദൈവങ്ങളാ
മരണവേദനയനുഭവിച്ചു പ്രസവിക്കാതെ
കുഞ്ഞിനായ് അമ്മിഞ്ഞപ്പാലൂട്ടാതെ എന്തമ്മാ
അമ്മേയെന്നു വിളിക്കുമ്പോള്‍ ഓടിയണയാന്‍
ആ മടിയില്‍ തല ചായ്ച്ചുറങ്ങാന്‍
കൈവിരലാലൊരു തലോടലേല്‍ക്കാന്‍
ഇരുളടഞ്ഞ വഴികളില്‍ പ്രകാശമായ്
ഉറങ്ങാത്ത രാത്രികളിലൊരു താരാട്ടുപാട്ടായ്
തഴുകിയുണര്‍ത്തുമൊരു ഉണര്‍ത്തുപാട്ടായ്
വാക്കുകളില്‍ സ്വപനമായ്
സാക്ഷാത്കാരങ്ങള്‍ക്കു ശക്തിയായ്
വാനോളം സ്നേഹവും
ഭൂവോളം ക്ഷമയുമായ്
സ്വര്‍ഗം കരുതുമൊരു പാദമായ്
രക്തത്തിലലിഞ്ഞു ചേര്‍ന്നൊരമ്മയുള്ളപ്പോള്‍
എന്തിനാണകലെ
പേറ്റുനോവോ പോറ്റുനോവോ
അറിയാത്തൊരമ്മ

ഷെരീഫ് കെ.എം അകലാട്
http://shareefakalad.blogspot.in




Saturday, February 22, 2014

പണം കായ്ക്കുന്ന മരം


പണം കായ്ക്കുന്ന മരമൊന്നു നടണം
വലുതാവുമ്പോള്‍ അതു പലര്‍ക്കും തണലേകും
പൂക്കള്‍ വിരിയുമ്പോള്‍ കൂടെ നില്ക്കാനാളു വരും
വര്‍ണിക്കാന്‍ നോക്കും നാക്കും ചലിപ്പിക്കും
കായ്ക്കുമ്പോള്‍ കായ് പെറുക്കാനുമാളുണ്ടാകും
വേരില്‍ പൊട്ടിയതും
വിത്തില്‍ മുളച്ചതും
തൈകള്‍ ചോദിച്ചാളു വരും
വെള്ളമൊഴിച്ചെന്നവകാശപെടുന്നവര്‍
വളമിട്ടെന്നവകാശപെടുന്നവര്‍
എല്ലാവരും വരും
വിറകു ചുമട്ടുകാരന്റെ വാക്കു കേട്ട്
ഈ മരം കാഴ്ക്കില്ലെന്നു ശപിച്ചവരും വരും
വെള്ളമൊഴിക്കാതെ വളമിടാതെ
ശപിച്ചവരുമെല്ലാം പറയും
ഈ മരമുള്ളതു ഞങ്ങളുടെ മുറ്റത്താണെന്നു
ഈ മരം ഞങ്ങളുടേതാണെന്നു
ആ മരമൊന്നുണങ്ങുമ്പോള്‍
വീണ്ടും ശപിച്ചു തുടങ്ങും
വിത്തില്‍ മുളച്ചതും
വേരില്‍ പൊട്ടിയതും വളരുമെന്നൊര്‍ക്കാതെ
ആരെങ്കിലുമൊക്കെയോ അതിനെ
വളര്‍ത്തുമെന്നോര്‍ക്കാതെ
ആ മരമിനിയും പൂക്കുമെന്നും
കായ്ക്കുമെന്നുമോര്‍ക്കാതെ........

Shereef Akalad
shareef.shameer@gmail.com
http://shareefakalad.blogspot.in

Wednesday, January 1, 2014

Shareef Akalad Shereef Kms ഷരീഫ് അകലാട്

Posted by Your Shameer Their Shareef 9:00 PM, under ,,, | No comments



Friday, October 7, 2011

വികലമോഹം

Posted by Your Shameer Their Shareef 1:45 AM, under ,,, | 3 comments

അന്ധന്‍ മനോഹരമീ ഭൂമി കാണാനാഗ്രഹിക്കുന്നു
ഇവിടെ കനലെരിയും ഭൂമി
മൂകന്‍ എന്തോ മൊഴിയാനാശിക്കുന്നൂ
അഭിപ്രായങ്ങള്‍ക്ക് പകരം ശിരസ്സ് കാണില്ല
ബധിരന്‍ ഭൂമിയുടെ സംഗീതം ശ്രവിക്കാന്‍ മോഹിക്കുന്നൂ
ഇവിടെ നിലവിളികളും കൊലവിളികളും മാത്രം
മുടന്തന്‍ മെല്ലെമെല്ലെ ചലിക്കാനാഗ്രഹിക്കുന്നൂ
പുറത്തിറങ്ങിയാലിവിടെ രക്തം ചിന്തും
കരമില്ലാത്തവര്‍ ഭൂമിയെ സ്പര്‍ശിക്കാനാശിക്കുന്നൂ
കനലെരിയും ഭൂമിയെ തൊട്ടാല്‍ പൊള്ളും
ജീവിക്കുന്നു മനുഷ്യന്‍ വെറുമൊരു ശവം കണക്കേ..,
ആംഗന്‍ ഇവിടെ വികലാംഗനാവുന്നൂ...
പിന്നെന്തിനീ അഭിലാഷങ്ങള്‍....?

Sunday, September 4, 2011

മാതാവ്

Posted by Your Shameer Their Shareef 8:07 PM, under ,,, | No comments


വേണമൊരു മാതാവ്.......
ആ മടിയില്‍ തല ചായ്ചുറങ്ങാന്‍
കൈവിരലാലൊരു തലോടലേല്‍ക്കാന്‍


ഇരുളടഞ്ഞ വഴികളില്‍ പ്രകാശമായ്
ഉറങ്ങാത്ത രാത്രികളിലൊരു താരാട്ട് പാട്ടായ്
തഴുകിയുണര്‍ത്തുമൊരു ഉണര്‍ത്തു പാട്ടായ്


വാക്കുകളില്‍ സ്വപ്നമായ്
സാക്ഷാല്‍ക്കാരങ്ങള്‍ക്കു ശക്തിയായ്


വാനോളം സ്നേഹവും
ഭൂവോളം ക്ഷമയുമായ്
സ്വര്‍ഗം കരുതുമൊരു പാദമായ്
വേണം ഒരു മാതാവ്

Monday, August 22, 2011

ആത്മസംഘര്‍ഷം

Posted by Your Shameer Their Shareef 12:30 PM, under ,,, | No comments


ഒന്നുമേ ചിലവില്ലാതെ കണ്ടു ഞാന്‍
        "സ്വപ്നം"
ഒന്നുമേ ചെയ്യാതെ കേട്ടു ഞാന്‍
        "ആരോപണം"
ചോദിക്കാതെ തന്നെ കിട്ടി
        "ഉപദേശം"
ചോദിച്ചപ്പോള്‍ കിട്ടിയേറെ
        "വാഗ്ദാനങ്ങള്‍"
കാതോര്‍ത്തു കേട്ടു ഞാന്‍
        "ആദര്‍ശം"
കണ്ണു തുറന്നു കണ്ടു ഞാന്‍
        "ആര്‍ഭാഡം"
മനസ്സറിഞ്ഞു നല്കി ഞാന്‍ 
        "സ്നേഹം"
ഹ്രിദയം തകര്‍ത്തു തന്നവര്‍
        "ദ്രോഹം"
നടക്കില്ലെന്നാലുമിന്നും കാണുന്നു ഞാന്‍ 
         "പായ്കിനാവ്"


Monday, April 25, 2011

എന്തോ സെല്‍ഫാണോ?

കാശ് കാഴ്ക്കുന്ന കശുമാവിനാണോ
ആശയോടെ ജീവിക്കുമീ മനുഷ്യനേക്കാള്‍ വില
നൊന്തുപെറ്റൊരമ്മക്കുമാവില്ല
നരകിക്കുമീ മക്കളെ കണ്ടുനില്‍ക്കാന്‍
നെന്ചേറ്റി വളര്‍ത്തുമൊരച്ചനുമാവില്ല
വികലമാമീ മക്കള്‍ക്കു നേരെ കണ്ണടക്കാന്‍
ആ മുഖങ്ങളിലേക്കൊന്നു നോക്കൂ
നിങ്ങള്‍ക്കവരിലൊരു മകനെയോ മകളെയോ കാണാം
സഹോദരനെയോ സഹോദരിയെയോ കാണാം
ഒരമ്മയെയോ അച്ചനെയോ കാണാം
അതിലുപരിയൊരു പൌരനേയോ പൌരയെയോ കാണാം
അവര്‍ക്കെന്താണിവിടെ ജീവിക്കാന്‍ അവകാശമില്ലെ
ഇവിടെ പിറന്നതാണോ അവര്‍ ചെയ്ത പാപം
വോട്ടു നല്കി സ്ഥാനമാനങ്ങള്‍ നല്കിയവരെ
നോട്ടിനായെന്തിനാണവരെ ഹോമിക്കുന്നത്
ഹിരോഷിമയോര്‍ത്ത് വാചാലമാവാന്‍
നാഗസാക്കിയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാന്‍
കണ്ണിന്‍ മുന്നിലെ കണ്ണീരു കാണാത്ത നമുക്കെന്തര്‍ഹത?

Friday, April 15, 2011

ജീവിതം

Posted by Your Shameer Their Shareef 1:14 AM, under ,,, | No comments

അന്ത്യമറിയാ യാത്രയില്‍
കാണുന്ന വഴിയേയുമറിയാത്തവഴിയും
വഴിപ്പോക്കനായ് മനുഷ്യന്‍
ജീവിതമെന്തിനായ് ജീവിക്കുന്നതാര്‍ക്കായ്
വിശ്വമെന്ന ക്രിഷിഭൂമിയില്‍
വശ്യമാര്‍ന്നതെല്ലാം നല്കി
പാട്ടം ചോദിക്കാത്തൊരുടയോനായ് ജീവിക്കണം
ഈ ഭൂവില്‍ സ്നേഹത്തിന്‍ വിത്തു പാവണം
സത്യത്തിന്‍ തൈ വളര്‍ത്തണം
ആനന്ദത്തിന്‍ പൂവിടരണം
പ്രാര്‍ത്ഥനയാല്‍ ഫലം നേടണം
ഒരുമയോടെ നാം മുന്നേറണം
പ്രതിഫലം നല്കാനായ് കാത്തിരിക്കുമീ
മണ്ണിന്നുടയോനടുത്തേക്ക്..

1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos