അന്ത്യമറിയാ യാത്രയില്‍
കാണുന്ന വഴിയേയുമറിയാത്തവഴിയും
വഴിപ്പോക്കനായ് മനുഷ്യന്‍
ജീവിതമെന്തിനായ് ജീവിക്കുന്നതാര്‍ക്കായ്
വിശ്വമെന്ന ക്രിഷിഭൂമിയില്‍
വശ്യമാര്‍ന്നതെല്ലാം നല്കി
പാട്ടം ചോദിക്കാത്തൊരുടയോനായ് ജീവിക്കണം
ഈ ഭൂവില്‍ സ്നേഹത്തിന്‍ വിത്തു പാവണം
സത്യത്തിന്‍ തൈ വളര്‍ത്തണം
ആനന്ദത്തിന്‍ പൂവിടരണം
പ്രാര്‍ത്ഥനയാല്‍ ഫലം നേടണം
ഒരുമയോടെ നാം മുന്നേറണം
പ്രതിഫലം നല്കാനായ് കാത്തിരിക്കുമീ
മണ്ണിന്നുടയോനടുത്തേക്ക്..
ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad
0 comments:
Post a Comment