പച്ച പട്ടണിഞ്ഞും
കറുത്തപൊന്‍ ചാര്‍ത്തിയും
സുഗന്ദദ്രവ്യം പൂശിയും
ഒരുങ്ങി നില്കുന്നുവെന്നും
കേരളമെന്നസുന്ദരി
കാവലായ് മലകളും
മുത്തമിട്ടുപോവും തിരമാലകളും
വറ്റാത്തൊരുറവയായ് അരുവികളും
ആനന്ദാശ്രു പൊഴിക്കുമീ മഴയും
കാക്കുന്നുവെന്നുമീ നാടിന്‍ യവ്വനം
മിനാരങ്ങളില്‍ ബാങ്കൊലികളും
അമ്പലങ്ങളില്‍ സ്തുതിഗീതങ്ങളും
ചര്‍ച്ചുകളില്‍ മണിനാദങ്ങളും
എന്നും തേടുന്നൊരീ നാട്
ദൈവത്തിന്‍ സ്വന്തമായിരിക്കാന്‍
നാരികള്‍ കൈകൊട്ടി പാടുമീ ഒപ്പനയും
ചലനങ്ങളില്‍ ഒരുമയുള്ള തിരുവാതിരയും
കൈകോലുകളാല്‍ വിസ്മയിപ്പിക്കും ശിങ്കാരിമേളങ്ങളും
ആഡ്യത്തോടെയാടുമീ കഥകളിയും
വിളിച്ചോതുന്നുവീ നാടിന്‍ കലാപാരമ്പര്യം
മുസല്‍മാന്റെ ഈദും ഹിന്ദുവിന്റെ വിഷുവും
ക്രിസ്ത്യന്റെ ക്രിസ്മസും മതേതരത്വമോതുമ്പോള്‍
നേര്‍ച്ചയും പൂരവും പെരുന്നാളും ആഘോഷമാക്കുമ്പോള്‍
മലയാളനാടിനാകെ പൂക്കാലമൊരുക്കുന്നു
ഒരുമയുടെ ഓണം
പാരിലൊരൂരുണ്ടെങ്കിലവിടെയൊരു മലബാരിയുണ്ട്
അമ്മനാടിനെ കുറിച്ചവര്‍ വാതോരാതെ പറയുന്നുമുണ്ട്
അങ്ങുനിന്നുമൊരു മലയാള ഗാനം കേള്‍ക്കുന്നുമുണ്ട്
"സഹ്യസാനുശ്രുതിമീട്ടിവെച്ച മണിവീണയാണെന്റെ കേരളം"
Popular Posts
-
shareef akalad Shan Shareef akalad
-
-
Shan Shereef Shereef Akalad Shanus
-
"ഒരു വട്ടം കൂടിയെന് ഓര്മകള് മേയുന്ന തിരുമുറ്റത്തെത്തുവാന് മോഹം തിരുമുറ്റത്തൊരു കോണില് നില്ക്കുന്നൊരാ നെല്ലിമരമൊന്നുലുത്തുവാ...
-
വലിയ ഗൌരവക്കാരനാ അച്ഛന്!എന്നോട് ഒരു തരി സ്നേഹവും ഇല്ല.പറയുന്നത് കേള്ക്കാനോ അതിനു മറുപടി പറയാനോ അച്ഛനു സമയമില്ല.കുറുമ്പ് കാട്ടി എന്തെങ്കി...
-
Shanus Shan Shereef Shareef akalad
-
മരണം അതങ്ങനെയാണ്.പ്രതീക്ഷിക്കാതെ ക്ഷണിക്കാതെ സമ്മതം ചോദിക്കാതെ അതു നമ്മെ തേടിയെത്തും.സ്ഥാനമാനം കുടുംബമഹിമ പ്രായം എന്നീ ഭേദങ്ങളൊന്നും അതിനില...
-
പ്രോഗ്രസ്സ്:കവിത ഷരീഫ് അകലാട് കുത്തക മുതലാളിയുടെ കൂറ്റന് കെട്ടിടത്തില് നിന്നും കൊള്ളലാഭം കൊടുത്തു ഉണ്ടുമുടുക്കാനുമെടുത്തിറങ്ങി വരവേ...
-
http://aramamonline.net/oldissues/detail.php?cid=1310&tp...
-
ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad
1 comments:
kavitha nannayeend
"sahrusanushruthimeettivecha maniveenayanente KERALAM"
Post a Comment