ഒടുവില്‍ 2014ഉം കാലയവനികക്കുള്ളിലേക്ക് മറഞ്ഞു പോയി,ആ വര്‍ഷത്തിലെ ഓരോ സമയവും ദിവസവും മാസവും ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.ഇനി ചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തും."2014ല്‍ എന്തു സംഭവിച്ചു?" പലതും സംഭവിച്ചു,കേള്‍ക്കാനും കാണാനും അനുഭവിക്കാനും അഭിമാനിക്കാനും ഇഷ്ടപ്പെട്ടി
രുന്നതും ഇഷ്ടപ്പെടാതിരുന്നതുമായ ഏറെ സംഭവങ്ങള്‍.എല്ലാം ഇനി ചരിത്രം."സംഭവിച്ചതെല്ലാം നല്ലതിനു
.സംഭവിക്കാതിരുന്നതും നല്ലതിനു സംഭവിക്കാ
നിരിക്കുന്നതും നല്ലതിന്."ആരോക്കെയോ പറഞ്ഞു പഴകിയ ഈ തത്ത്വങ്ങളില്‍ നമ്മുക്കാശ്വസിക്കാം ,നമ്മുക്കാശംസിക്കാം,നമ്മുക്കാശിക്കാം നല്ല നാളുക
ള്‍ക്കുവേണ്ടി "HAPPY 2015, HAPPY NEW YEAR"
ഒരുപാട് സ്വപ്നങ്ങളുമായി പുതുവര്‍ഷത്തെ ആശ്ലേഷിച്ചവരാണെല്ലാവരും.രഹസ്യമായും പരസ്യമായും പലരും പല പ്രതിജ്ഞകളെടുത്തിട്ടുണ്ട്.അതില്‍ മുന്‍പന്തിയില്‍ മദ്യപാനികളാണ്.ഒന്നാം തീയതി മുതല്‍ "മദ്യപിക്കില്ല" എന്നെല്ലാ വര്‍ഷവും പ്രതിജ്ഞയെടുക്കുന്ന പോലെ ഈ വര്‍ഷവും പ്രതിജ്ഞയെടുത്തുകാണും.ഒന്നാം തീയതി മദ്യം ലഭിക്കാനുള്ള ഒരു ഇടവുമില്ലാത്തതു കൊണ്ട് കുടിച്ചില്ലെന്നിരിക്കും,രണ്ടാം തീയതി മുതല്‍ വീണ്ടും തുടങ്ങും.അതു പോലെയാവരുത് നമ്മുടെ ഓരോരുത്തരുടേയും പ്രതിജ്ഞകള്‍,ഒന്നാം തീയതി മുതലെങ്കിലും നന്നാവണം,മതപരമായി ജീവിക്കണം,ആഡമ്പരങ്ങള്‍ക്ക് അറുതി വരുത്തണം,സാമ്പത്തിക ഭദ്ധ്രത മെച്ചപ്പെടുത്തണം,മടി കൂടാതെ പഠിക്കണം.സര്‍വമനസ്സാ സ്നേഹം പിടിച്ചുപറ്റണം,നല്ലൊരു കുടുമ്പജീവിതമാരംഭിക്കണം,ഇങ്ങനേയൊക്കെ പ്രതിജ്ഞയെടുത്തവരാണെല്ലാവരും.എന്തായാലും ശുഭാപ്തി വിശ്വാസം കൈവിടാതെ പ്രതിജ്ഞ നിറവേറുന്ന ഒരു ജീവിതമാശംസിക്കുന്നു എല്ലാവര്‍ക്കും.
2014ന്ന വര്‍ഷത്തിന്റെ ആരംഭത്തിലും ഒരു പാട് പേര്‍ ഇത്തരത്തിലുള്ള പ്രതിജ്ഞ്ഞകളെടുത്തു.എന്നിട്ടും എത്ര പേര്‍ക്കു അതനുസരിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചു എന്നു ചോദിച്ചാല്‍ നിരാശ മാത്രമായിരിക്കും മറുപടി,എന്തു കൊണ്ടു സാധിച്ചില്ല,നമ്മുടെ ടൈം ടേബിളില്ലാത്ത ജീവിതം കൊണ്ട്,2015ന്റെ പുത്തം മണമുള്ള കലണ്ടറിലെ കള്ളികളെ പോലെ നമ്മുടെ ഓരോ ദിവസത്തെയും സമയത്തേയും എങ്ങനെ വിനിയോഗിക്കണമെന്നു നാം കള്ളിയിട്ടു വേര്‍തിരിക്കണം.ഇത്ര സമയം എന്തിനെന്തിനു വേണ്ടിയെന്നു. വിദ്യാര്‍ത്ഥിയാണെങ്കിലും ഉദ്യോഗസ്ഥനാണെങ്കിലും ജീവിത വിജയം നേടണമെങ്കില്‍ വ്യക്തമായ ചിട്ട ജീവിതത്തില്‍ അത്യാവശ്യമാണ്.എന്തിനെ കുറിച്ചും മുന്‍വിധിയുള്ള കാഴ്ച്ചപ്പാടുകള്‍ ഉണ്ടായാല്‍ മാത്രമേ സ്വസ്ഥതയും സന്തോഷവും നിറഞ്ഞ ജീവിതം ആസ്വധിക്കാന്‍ സാധിക്കൂ.
അക്രമങ്ങളിലൂടെയും അഴിമതിയിലൂടെയുമാണു ഇന്നത്തെ യുവാക്കള്‍ കടന്നു പോകുന്നത്.മതം മനുഷ്യന്റെ നന്മക്കാണെന്നും രാഷ്ട്രീയം ജനത്തിനും രാഷ്ട്രത്തിനും സേവനം ചെയ്യാനുമുള്ളതാണെന്നുമുള്ള തിരിച്ചറിവില്ലാതെ പരസ്പരം കടിച്ചു കീറാന്‍ തയ്യാറാണു ഇന്നത്തെ യുവാക്കള്‍.വ്യക്തമായ അറിവില്ലായ്മയാണു ഇതിന്റെ പിന്നിലെ പ്രേരണ.അതു കൊണ്ട് വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും യുവാക്കള്‍ക്കു ഉത്ബോധനവും ഉപദേശവും നല്കാന്‍ നാം തയ്യാറാവണം."ഓരോ വ്യക്തി നന്നായാലേ ഓരോ കുടുംബം നന്നാവൂ ഓരോ കുടുംബം നന്നായാലേ ഓരോ സമൂഹം നന്നാവൂ ഓരോ സമൂഹം നന്നായാലേ ഓരോ നാടു നന്നാവൂ ഓരോ നാടു നന്നാവുന്നതിലൂടെയേ ഈ ലോകം നന്നാക്കാന്‍ സാധിക്കൂ.ഈ ലോകം നന്നായെങ്കിലേ നമുക്ക് സമാധാനവും സന്തോഷവുമുണ്ടാകൂ.ഓരോ മതങ്ങളായാലും നിരീശ്വരവാദമായാല്‍ പോലും അക്രമങ്ങളെയും കൊലപാതകങ്ങളെയും ആരും ന്യായീകരിക്കുന്നില്ല.സത്യമായ ദൈവത്തിനു മുന്നില്‍ ഭൂമിയില്‍ ചെയ്തു കൂട്ടിയ അക്രമങ്ങള്‍ക്കു മറുപടി പറയേണ്ടി വരും.
ഓരോ മനുഷ്യന്റേയും ആയുസ്സിലെ വിലപ്പെട്ട ഒരു വര്‍ഷമാണു കഴിഞ്ഞു പോയത്,നാം മരണത്തോട് ഒരു വര്‍ഷം അടുത്തു കഴിഞ്ഞു.മരണത്തിനു പ്രായ ഭേദങ്ങളില്ല,എന്നും നമ്മെ പിടികൂടാം.സുഗമമായ ജീവിതത്തിനും മരണത്തിനും പരലോകവിജയത്തിനും നന്മകള്‍ നിറഞ്ഞ ജീവിതം ജീവിച്ചേ മതിയാകൂ.അല്ലെങ്കില്‍ ദൈവകോപത്തിനു പാത്രമാകേണ്ടി വരും ,പ്രക്രിതിക്ഷോപങ്ങള്‍ക്ക് ഇരയാവെണ്ടിവരും .ഇനിയും ക്രൂരതകള്‍ പ്രവര്‍ത്തിച്ചു ആതമഹത്യ ചെയ്യാതിരിക്കുക.ഇനിയെങ്ങും ബോംബ് സ്ഫോടനമോ സങ്കര്‍ഷങ്ങളോ ഇല്ലാത്ത ശാന്തിയുടെയും സമാധാനത്തിന്റെയും മതസൌഹാര്‍ദ്ദത്തിന്റെയും ഒരു നല്ല വര്‍ഷം കണികണ്ടുണരാന്‍ 2015 മുഴുവന്‍ സഹായിക്കട്ടെ.