Wednesday, December 23, 2015

മ്രിഗാധിപത്യം:കവിത:ഷരീഫ് അകലാട്

Posted by Your Shameer Their Shareef 12:28 AM, under ,,, | No comments

വനവാസമനുഷ്ടിക്കുന്ന സിംഹത്തോട് 
നാട്ടിലൊഴിഞ്ഞു കിടക്കുന്ന 
സിംഹാസനത്തിലൊന്നിരിക്കാന്‍ പറയാം
നാടിന്റെ കാവല്ഭടന്മാരായ്
നായ്ക്കളെ നിയോഗിക്കാം
നടുറോഡിലിണകൂടുന്നവരെ പ്രോത്സാഹിപ്പിക്കാം
നായ്ക്കളോടുള്ളാദരസൂചകമായി
ഡോഗ്സൌണ്‍കണ്ട്റി എന്ന് പേരു മാറ്റാം
മക്കളെയെല്ലാം ഗോമാതാക്കളേയെല്പ്പിക്കാം
ഗോപിതാവിനെ പാടത്തുപൂട്ടാന്‍ പറഞ്ഞയക്കാം
കോഴിറച്ചിതിന്ന കുറുക്കനെ തടങ്കലിലിടാം
ഇനിമുതല്‍ പോത്തിന്റെ ചെവിയില്‍ വേദമോതാം
പോത്തിറച്ചിതിന്നഞ്ജാത ജീവിയെ തല്ലികൊല്ലാം
മനുഷ്യചെയ്തികളെ "മ്രിഗീയമെന്നു"
വിളിക്കുന്നവര്‍ക്കെതിരെ കേസെടുക്കാം
നമുക്കെല്ലാം ഒരു "ഗര്‍വാപ്പസി" പോകാം
പാക്കിസ്താനിലേക്കല്ലാ വനാന്തരങ്ങളിലേക്ക്
ഉടുക്കാനുടുപ്പും കിടക്കാന്‍കിടക്കയും
മണിമാളികകളുമില്ലാത്ത ഗുഹകളിലേക്ക്
ആപഴയകരിങ്കല്‍ യുഗത്തിലേക്ക്
പരസ്പരം തിന്നാതെയുള്ളത് കൊണ്ട്
ഓണമ്പോലെ ജീവിച്ച കാലഘട്ടത്തിലേക്ക്
അവിടെ നമുക്ക് മരമാതാവിന്റെ 
കായ്മണികള്‍ തിന്നുജീവിക്കാം
മരാവകാശകമ്മീഷന്‍ വരും വരേ
അല്ലേല്‍ മ്രിഗാവകാശങ്ങളേക്കാള്‍
മനുഷ്യാവകാശം വളരും വരേ....

ഷരീഫ് അകലാട്
http://shareefakalad.blospot.in

1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos