Monday, April 25, 2011

എന്തോ സെല്‍ഫാണോ?

കാശ് കാഴ്ക്കുന്ന കശുമാവിനാണോ
ആശയോടെ ജീവിക്കുമീ മനുഷ്യനേക്കാള്‍ വില
നൊന്തുപെറ്റൊരമ്മക്കുമാവില്ല
നരകിക്കുമീ മക്കളെ കണ്ടുനില്‍ക്കാന്‍
നെന്ചേറ്റി വളര്‍ത്തുമൊരച്ചനുമാവില്ല
വികലമാമീ മക്കള്‍ക്കു നേരെ കണ്ണടക്കാന്‍
ആ മുഖങ്ങളിലേക്കൊന്നു നോക്കൂ
നിങ്ങള്‍ക്കവരിലൊരു മകനെയോ മകളെയോ കാണാം
സഹോദരനെയോ സഹോദരിയെയോ കാണാം
ഒരമ്മയെയോ അച്ചനെയോ കാണാം
അതിലുപരിയൊരു പൌരനേയോ പൌരയെയോ കാണാം
അവര്‍ക്കെന്താണിവിടെ ജീവിക്കാന്‍ അവകാശമില്ലെ
ഇവിടെ പിറന്നതാണോ അവര്‍ ചെയ്ത പാപം
വോട്ടു നല്കി സ്ഥാനമാനങ്ങള്‍ നല്കിയവരെ
നോട്ടിനായെന്തിനാണവരെ ഹോമിക്കുന്നത്
ഹിരോഷിമയോര്‍ത്ത് വാചാലമാവാന്‍
നാഗസാക്കിയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാന്‍
കണ്ണിന്‍ മുന്നിലെ കണ്ണീരു കാണാത്ത നമുക്കെന്തര്‍ഹത?

Friday, April 15, 2011

ജീവിതം

Posted by Your Shameer Their Shareef 1:14 AM, under ,,, | No comments

അന്ത്യമറിയാ യാത്രയില്‍
കാണുന്ന വഴിയേയുമറിയാത്തവഴിയും
വഴിപ്പോക്കനായ് മനുഷ്യന്‍
ജീവിതമെന്തിനായ് ജീവിക്കുന്നതാര്‍ക്കായ്
വിശ്വമെന്ന ക്രിഷിഭൂമിയില്‍
വശ്യമാര്‍ന്നതെല്ലാം നല്കി
പാട്ടം ചോദിക്കാത്തൊരുടയോനായ് ജീവിക്കണം
ഈ ഭൂവില്‍ സ്നേഹത്തിന്‍ വിത്തു പാവണം
സത്യത്തിന്‍ തൈ വളര്‍ത്തണം
ആനന്ദത്തിന്‍ പൂവിടരണം
പ്രാര്‍ത്ഥനയാല്‍ ഫലം നേടണം
ഒരുമയോടെ നാം മുന്നേറണം
പ്രതിഫലം നല്കാനായ് കാത്തിരിക്കുമീ
മണ്ണിന്നുടയോനടുത്തേക്ക്..

1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos