Tuesday, September 10, 2019

15 വയസ്സ് പ്രായമുള്ള പയ്യന്‍ മൊബൈല്‍ ഉപയോഗിച്ചെടുത്ത ഷോര്‍ട്ട് ഫിലിം, ഡയറക്റ്റര്‍ ഫവാസ് അശ്റഫ് അകലാട്.

       ആധുനിക യുവാക്കളുടെ രഹസ്യവും പരസ്യവുമായ ഒരു സ്വപ്നമാണു സിനിമ,ഒരു ആല്‍ബം,അല്ലെങ്കിലൊരു ഷോര്‍ട്ട് ഫിലിം,അതിലും കൂടിയാല്‍ ഒരു ടെലിഫിലിം,ഹോം സിനിമ ഇങ്ങനെ നീളുന്നു സിനിമയിലേക്കുള്ള ആ സ്വപ്നങ്ങള്‍...ചിലര്‍ ഗായകനാവാന്‍...ചിലര്‍ അഭിനേതാവാവാന്‍...ചിലര്‍ എഴുതുകാരനാവാന്‍... ചിലര്‍ ക്യാമറാമാനാവാന്‍...  ചിലര്‍ സംവിധായകനാവാന്‍... സ്വപ്നം കണ്ടേ നടക്കുന്നൂ...ചിലര്‍ അതിനു വേണ്ടി ചെറിയ ചെറിയ പരീക്ഷണങ്ങളിലൂടെ വളര്‍ന്നു വരുന്നൂ,മനസ്സിലുള്ള കഥ പേജിലാക്കി കാത്തിരിക്കുന്നവര്‍...ഓരോ സ്വപനങ്ങളും മനസ്സില്‍ മാത്രം ഒതുക്കിയവര്‍,തിരക്കു പിടിച്ച ജീവിതവും കുടുംബബാധ്യതകള്‍ നിറവേറ്റാന്‍ വേണ്ടി കലാരംഗത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞവര്‍...സ്വപ്നമെല്ലാം പാഴ്ക്കിനാവായി പോയവര്‍...ഒരു പാട് സുഹ്രുത്തുക്കളെ കണ്ടിട്ടുണ്ട് പല കഴിവുകളുമുള്ള പല കലാകാരന്മരെയും,  ഒരു വട്ടമെങ്കിലും തന്റെ കഴിവു തെളിയിക്കാന്‍ ഒരവസരത്തിനു വേണ്ടി ആഗ്രഹിക്കുന്നവര്‍,പ്രേക്ഷക നിരൂപണങ്ങള്‍ക്കും ആശംസകള്‍ക്കും മേലെ താന്‍ ചെയ്തുവെന്ന് സ്വയം ആത്മനിര്‍വ്രിതിതിയടയാന്‍ ആഗ്രഹിക്കുന്നയെത്രയോ കലാകാരന്മാര്‍...
                                                           ഒന്നിനും സമയവും സന്ദര്‍ഭവും അവസരവും ലഭിക്കാത്തവര്‍,മറ്റുള്ളവരെന്തു പറയുമെന്നു കരുതി തന്നിലെ കലാകാരനെ മനസ്സില്‍ തന്നെ ബന്ധിച്ചവരും ധാരാളമാണ്.ഒരു പാടാലോചിച്ചാല്‍ ഒന്നും നടക്കില്ലാന്നു പറഞ്ഞു കേട്ടിട്ടുണ്ട്..."വീഴുമെന്ന് കരുതി പറക്കാതിരുന്നുവെങ്കില്‍ പക്ഷികള്‍ ഒരിക്കലും പറക്കില്ലായിരുന്നൂ"അത് കൊണ്ട് കല ദൈവീകമാണു ,അതെല്ലാവര്‍ക്കും കിട്ടികൊള്ളണമെന്നില്ല...കള്ളിനും കന്‍ചാവിനും പെണ്ണിനും അനധിക്രിത സമ്പത്തിനും പിന്നാലെ പോവാതിരിക്കാന്‍ കലാകാരന്മാരെ നാം പ്രോത്സാഹിപ്പിക്കണം...കലാകാരന്മാര്‍ നന്മയുള്ളവരാണ്."അവരുടെ ഊണിലും ഉറക്കിലും അവരിഷ്ടപ്പെടുന്ന കലാരംഗം മാത്രമായിരിക്കും"അങ്ങനെയെത്ര ഗായകര്‍,എത്രയെത്ര എഴുത്തുകാര്‍,സ്റ്റില്‍ ഫോട്ടോഗ്രഫര്‍മാര്‍,വിഡിയോഗ്രാഫര്‍മാര്‍ പലരും അടുത്തറിയുന്നവരേറെയാണ്.എഴുതിയ സ്ക്രിപ്റ്റുമായി അതൊരു വീഡിയോ ആയി കാണാന്‍ നടക്കുന്നവരെയും തന്റെ നാദത്തില്‍ ഒരു ഗാനം റെക്കോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാ കഴിവുകളുമുണ്ടായിട്ടും ആത്മവിശ്വാസമില്ലാതെ പോയത് കൊണ്ട് വെളിച്ചം കാണാതെ പോവുന്ന എത്രയെത്ര ക്രിതികള്‍,എത്രയെത്ര കലാകാരന്മാര്‍...ഇവിടെ ഞാനെന്റെ മനസ്സിനെ അമ്പരപ്പിച്ചു കളഞ്ഞ ഒരു കുട്ടിയെ പരിചയപ്പെടുത്തുകയാണ്.എഴുത്തും പാട്ടും സിനിമയും സ്വപ്നം കണ്ടു നടക്കുന്നവര്‍ തന്നെയാണു ഞാനും എന്റെ സുഹ്രുത്തുക്കളും,
                                              അതിനിടയിലാണു ഞങ്ങള്‍ക്കിടയില്‍ നിന്നും പ്രതീക്ഷിക്കുക പോലും ചെയ്യാതെ 15 വയസ്സ് മാത്രമുള്ള പയ്യന്‍ ഒരു ഷോര്‍ട്ട് ഫിലെമെടുത്തിരിക്കുന്നു.ഒരു പണചിലവുമില്ലാതെ,ഉപ്പ കാണാതെ മൊബൈലെടുത്ത് അതില്‍ തന്റെ അനിയനെയും അനിയത്തിമാരെയും കഥാപാത്രമാക്കി തന്റെ വീട് തന്നെ ലൊക്കേഷനാക്കി ഒരു സ്ക്രിപ്റ്റു പോലുമില്ലാതെ ഓരോ സീനിന്റെ തുടക്കവും ഒടുക്കവും പറയാന്‍ ഉദ്ധേശിച്ച സന്ദേശവും എല്ലാം അവന്റെ പ്രായത്തേക്കാള്‍ പക്ക്വത തോന്നിക്കുന്നു,നമ്മളൊക്കെയെത്രയോ സജ്ജീകരണങ്ങളുണ്ടായാലും സംഭവിക്കാത്തതാണു തെല്ലും ആശയകുഴപ്പമില്ലാതെ നല്ല നിലവാരത്തില്‍ ചെയ്തിട്ടുള്ളത്,മൊബൈല്‍ ക്യാമറയാക്കിയപ്പോള്‍ എഡിറ്റ് ചെയ്യാന്‍ ഉപയോഗിച്ചത് ടാബാണ്.ഫവാസ് അശ്റഫ്‌ അകലാടാണു ഇതിന്റെ സ്ക്രിപ്റ്റും ക്യാമറയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്.മെയിന്‍ ക്യാരക്റ്റര്‍ ചെയ്തിട്ടുള്ളത് അവന്റെ കുഞ്ഞിപ്പാടെ മകന്‍ സിനാന്‍ സലീമും,ചെറിയ കഥാപാത്രങ്ങളായി അവരുടെ സഹോദരികളും.വി.എം വിനുവിനെ പോലെ സംവിധായകനും ഇതിലഭിനയിച്ചിട്ടുണ്ട്.അപ്പോള്‍ ക്യാമറ കൈകാര്യം ചെയ്തതാവട്ടെ മെയിന്‍ ക്യാരക്റ്ററായ സിനാന്‍ സലീമുമാണ്,ഇവരുടെ പ്രായം വെച്ചും അവര്‍ ചെയ്ത കാലിക പ്രസക്തിയുള്ള വിഷയം വെച്ചും അവരുടെ പരിമിതികളവര്‍ വിനിയോഗിച്ചതുമോര്‍ക്കുമ്പോള്‍ ഇവരെത്രയോ ആശംസകളും,പ്രചോദനങ്ങളും,പ്രോത്സാഹനങ്ങളും അര്‍ഹിക്കുന്നു എന്ന് അഗ്രഹിക്കുന്നു...കാണും പ്രോത്സാഹിപ്പിക്കും എന്ന പ്രതീക്ഷയോടെ വീഡിയോ ഇതിനോടൊപ്പം അപ്ലോഡ് ചെയ്യുന്നു....
                                                                                                           

                                                                                                                      ഷരീഫ് അകലാട്


1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos