Sunday, February 23, 2014

അമ്മ

Posted by Your Shameer Their Shareef 11:43 AM, under ,,, | No comments

അമ്മ
ആദ്യം പഠിക്കുന്ന രണ്ടക്ഷരം
പിന്നെയാ "അ"യെന്നക്ഷരം പഠിച്ചത്
ദൈവം പഠിപ്പിച്ചക്ഷരങ്ങളാണമ്മ
അമ്മകളെല്ലാം കാണുന്ന ദൈവങ്ങളാ
മരണവേദനയനുഭവിച്ചു പ്രസവിക്കാതെ
കുഞ്ഞിനായ് അമ്മിഞ്ഞപ്പാലൂട്ടാതെ എന്തമ്മാ
അമ്മേയെന്നു വിളിക്കുമ്പോള്‍ ഓടിയണയാന്‍
ആ മടിയില്‍ തല ചായ്ച്ചുറങ്ങാന്‍
കൈവിരലാലൊരു തലോടലേല്‍ക്കാന്‍
ഇരുളടഞ്ഞ വഴികളില്‍ പ്രകാശമായ്
ഉറങ്ങാത്ത രാത്രികളിലൊരു താരാട്ടുപാട്ടായ്
തഴുകിയുണര്‍ത്തുമൊരു ഉണര്‍ത്തുപാട്ടായ്
വാക്കുകളില്‍ സ്വപനമായ്
സാക്ഷാത്കാരങ്ങള്‍ക്കു ശക്തിയായ്
വാനോളം സ്നേഹവും
ഭൂവോളം ക്ഷമയുമായ്
സ്വര്‍ഗം കരുതുമൊരു പാദമായ്
രക്തത്തിലലിഞ്ഞു ചേര്‍ന്നൊരമ്മയുള്ളപ്പോള്‍
എന്തിനാണകലെ
പേറ്റുനോവോ പോറ്റുനോവോ
അറിയാത്തൊരമ്മ

ഷെരീഫ് കെ.എം അകലാട്
http://shareefakalad.blogspot.in




Saturday, February 22, 2014

പണം കായ്ക്കുന്ന മരം


പണം കായ്ക്കുന്ന മരമൊന്നു നടണം
വലുതാവുമ്പോള്‍ അതു പലര്‍ക്കും തണലേകും
പൂക്കള്‍ വിരിയുമ്പോള്‍ കൂടെ നില്ക്കാനാളു വരും
വര്‍ണിക്കാന്‍ നോക്കും നാക്കും ചലിപ്പിക്കും
കായ്ക്കുമ്പോള്‍ കായ് പെറുക്കാനുമാളുണ്ടാകും
വേരില്‍ പൊട്ടിയതും
വിത്തില്‍ മുളച്ചതും
തൈകള്‍ ചോദിച്ചാളു വരും
വെള്ളമൊഴിച്ചെന്നവകാശപെടുന്നവര്‍
വളമിട്ടെന്നവകാശപെടുന്നവര്‍
എല്ലാവരും വരും
വിറകു ചുമട്ടുകാരന്റെ വാക്കു കേട്ട്
ഈ മരം കാഴ്ക്കില്ലെന്നു ശപിച്ചവരും വരും
വെള്ളമൊഴിക്കാതെ വളമിടാതെ
ശപിച്ചവരുമെല്ലാം പറയും
ഈ മരമുള്ളതു ഞങ്ങളുടെ മുറ്റത്താണെന്നു
ഈ മരം ഞങ്ങളുടേതാണെന്നു
ആ മരമൊന്നുണങ്ങുമ്പോള്‍
വീണ്ടും ശപിച്ചു തുടങ്ങും
വിത്തില്‍ മുളച്ചതും
വേരില്‍ പൊട്ടിയതും വളരുമെന്നൊര്‍ക്കാതെ
ആരെങ്കിലുമൊക്കെയോ അതിനെ
വളര്‍ത്തുമെന്നോര്‍ക്കാതെ
ആ മരമിനിയും പൂക്കുമെന്നും
കായ്ക്കുമെന്നുമോര്‍ക്കാതെ........

Shereef Akalad
shareef.shameer@gmail.com
http://shareefakalad.blogspot.in

1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos