കാശ് കാഴ്ക്കുന്ന കശുമാവിനാണോ
ആശയോടെ ജീവിക്കുമീ മനുഷ്യനേക്കാള്‍ വില
നൊന്തുപെറ്റൊരമ്മക്കുമാവില്ല
നരകിക്കുമീ മക്കളെ കണ്ടുനില്‍ക്കാന്‍
നെന്ചേറ്റി വളര്‍ത്തുമൊരച്ചനുമാവില്ല
വികലമാമീ മക്കള്‍ക്കു നേരെ കണ്ണടക്കാന്‍
ആ മുഖങ്ങളിലേക്കൊന്നു നോക്കൂ
നിങ്ങള്‍ക്കവരിലൊരു മകനെയോ മകളെയോ കാണാം
സഹോദരനെയോ സഹോദരിയെയോ കാണാം
ഒരമ്മയെയോ അച്ചനെയോ കാണാം
അതിലുപരിയൊരു പൌരനേയോ പൌരയെയോ കാണാം
അവര്‍ക്കെന്താണിവിടെ ജീവിക്കാന്‍ അവകാശമില്ലെ
ഇവിടെ പിറന്നതാണോ അവര്‍ ചെയ്ത പാപം
വോട്ടു നല്കി സ്ഥാനമാനങ്ങള്‍ നല്കിയവരെ
നോട്ടിനായെന്തിനാണവരെ ഹോമിക്കുന്നത്
ഹിരോഷിമയോര്‍ത്ത് വാചാലമാവാന്‍
നാഗസാക്കിയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാന്‍
കണ്ണിന്‍ മുന്നിലെ കണ്ണീരു കാണാത്ത നമുക്കെന്തര്‍ഹത?
Popular Posts
-
shareef akalad Shan Shareef akalad
-
-
"ഒരു വട്ടം കൂടിയെന് ഓര്മകള് മേയുന്ന തിരുമുറ്റത്തെത്തുവാന് മോഹം തിരുമുറ്റത്തൊരു കോണില് നില്ക്കുന്നൊരാ നെല്ലിമരമൊന്നുലുത്തുവാ...
-
Shan Shereef Shereef Akalad Shanus
-
Shanus Shan Shereef Shareef akalad
-
-
http://aramamonline.net/oldissues/detail.php?cid=1310&tp...
-
മരണം അതങ്ങനെയാണ്.പ്രതീക്ഷിക്കാതെ ക്ഷണിക്കാതെ സമ്മതം ചോദിക്കാതെ അതു നമ്മെ തേടിയെത്തും.സ്ഥാനമാനം കുടുംബമഹിമ പ്രായം എന്നീ ഭേദങ്ങളൊന്നും അതിനില...
-
മുഖത്തൊന്നു നോക്കിയാല് സ്നേഹം തോന്നണം മനസ്സൊന്നടുത്താല് ഭംഗി കാണണം അവളൊന്നുമൊഴിഞ്ഞാല് ആദരവു തോന്നണം എന്നുമ്മക്കുമുപ്പക്കും മകളാവണം ...
-
പ്രോഗ്രസ്സ്:കവിത ഷരീഫ് അകലാട് കുത്തക മുതലാളിയുടെ കൂറ്റന് കെട്ടിടത്തില് നിന്നും കൊള്ളലാഭം കൊടുത്തു ഉണ്ടുമുടുക്കാനുമെടുത്തിറങ്ങി വരവേ...
ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad
0 comments:
Post a Comment