Tuesday, October 30, 2018
പ്രതിമകൾ
Posted by Your Shameer Their Shareef
8:00 PM, under Kms Akalad,Shareef Agalad,shareef akalad,Shareef Akalad Poems,Shereef Akalad,പ്രതിമകൾ:ഷരീഫ് അകലാട് | No comments
Thursday, October 18, 2018
പ്രോഗ്രസ്സ്
Posted by Your Shameer Their Shareef
5:36 PM, under | No comments
പ്രോഗ്രസ്സ്:കവിത
ഷരീഫ് അകലാട്
കുത്തക മുതലാളിയുടെ
കൂറ്റന്‍ കെട്ടിടത്തില്‍ നിന്നും
കൊള്ളലാഭം കൊടുത്തു
ഉണ്ടുമുടുക്കാനുമെടുത്തിറങ്ങി വരവേ
കൈനീട്ടിയ ഭിക്ഷക്കാരനോട്
ഒമ്പതു തന്നാല്‍ പത്ത്
തരാമെന്ന് കണ്ടീഷന്‍...
തൊടിയിലലസമായ് കിടന്ന
അവശിഷ്ടങ്ങള്‍ പെറുക്കികൂട്ടിയ
പാട്ടാക്കുപ്പിക്കാരനോട്
ബാര്‍ഗെയ്നിംഗ്...
ഭ്രാന്തു പിടിച്ച തലമുടികള്
പേരു ഫ്രീക്കണ്‍...
ദാരിദ്ര്യം കുടിയേറിയ വസ്ത്രങ്ങള്‍
നാണം മറച്ചു പഠിച്ച നാരിക്ക്
നാണമില്ലാതായിരിക്കുന്നൂ...
നേരം കളയാന്‍ ഫേസ്ബുക്ക്
വയറു നിറയ്ക്കാന്‍ ഫാസ്റ്റ്ഫുഡ്
വിവാഹം സ്ത്രീധനം കൊണ്ട്
വിഴുപ്പുകള്‍ ഭാര്യക്ക്
ശകാരങ്ങളും ബോര്‍ഡിംഗും മക്കള്‍ക്ക്
മാതാപ്പിതാക്കള്‍ക്ക് വ്രിദ്ധസദനം
ജീവിതം ചെകുത്താന്
ദൈവത്തിന്റെ കണ്ണു തട്ടാതിരിക്കാന്‍
ഇടയ്ക്കിടെ ഭണ്ഡാരങ്ങളില്‍ ബ്രൈബിംഗ്...
അതു ചെയ്തു തന്നാല്‍ ഇത് ചെയ്യാമെന്ന്
ദൈവത്തോട് ഡിമാന്റിംഗ്...
പ്രാര്ത്ഥിക്കാന്‍ പുരോഹിതര്‍
വിവാഹവിരുന്നുകളില്‍ ഭക്ഷണത്തിനായ്
പാത്രവുമെടുത്തു ബെഗ്ഗിംഗ്...
ഇരുന്നു തിന്നിരുന്നവന്‍ കാലിയെ പോല്‍
നടന്നു തിന്നുന്നൂ...
നാലാളുകൂടുന്നിടത്ത്
"കുരച്ചു കുരച്ചു മലയാലം"
മരണക്കിടക്കകരികിലും
ശവസംസ്കാരത്തിനടുത്തും
കുഴിമാടത്തിലും വരെ
സെള്‍ഫീ...
ഷരീഫ് അകലാട്
കുത്തക മുതലാളിയുടെ
കൂറ്റന്‍ കെട്ടിടത്തില്‍ നിന്നും
കൊള്ളലാഭം കൊടുത്തു
ഉണ്ടുമുടുക്കാനുമെടുത്തിറങ്ങി വരവേ
കൈനീട്ടിയ ഭിക്ഷക്കാരനോട്
ഒമ്പതു തന്നാല്‍ പത്ത്
തരാമെന്ന് കണ്ടീഷന്‍...
തൊടിയിലലസമായ് കിടന്ന
അവശിഷ്ടങ്ങള്‍ പെറുക്കികൂട്ടിയ
പാട്ടാക്കുപ്പിക്കാരനോട്
ബാര്‍ഗെയ്നിംഗ്...
ഭ്രാന്തു പിടിച്ച തലമുടികള്
പേരു ഫ്രീക്കണ്‍...
ദാരിദ്ര്യം കുടിയേറിയ വസ്ത്രങ്ങള്‍
നാണം മറച്ചു പഠിച്ച നാരിക്ക്
നാണമില്ലാതായിരിക്കുന്നൂ...
നേരം കളയാന്‍ ഫേസ്ബുക്ക്
വയറു നിറയ്ക്കാന്‍ ഫാസ്റ്റ്ഫുഡ്
വിവാഹം സ്ത്രീധനം കൊണ്ട്
വിഴുപ്പുകള്‍ ഭാര്യക്ക്
ശകാരങ്ങളും ബോര്‍ഡിംഗും മക്കള്‍ക്ക്
മാതാപ്പിതാക്കള്‍ക്ക് വ്രിദ്ധസദനം
ജീവിതം ചെകുത്താന്
ദൈവത്തിന്റെ കണ്ണു തട്ടാതിരിക്കാന്‍
ഇടയ്ക്കിടെ ഭണ്ഡാരങ്ങളില്‍ ബ്രൈബിംഗ്...
അതു ചെയ്തു തന്നാല്‍ ഇത് ചെയ്യാമെന്ന്
ദൈവത്തോട് ഡിമാന്റിംഗ്...
പ്രാര്ത്ഥിക്കാന്‍ പുരോഹിതര്‍
വിവാഹവിരുന്നുകളില്‍ ഭക്ഷണത്തിനായ്
പാത്രവുമെടുത്തു ബെഗ്ഗിംഗ്...
ഇരുന്നു തിന്നിരുന്നവന്‍ കാലിയെ പോല്‍
നടന്നു തിന്നുന്നൂ...
നാലാളുകൂടുന്നിടത്ത്
"കുരച്ചു കുരച്ചു മലയാലം"
മരണക്കിടക്കകരികിലും
ശവസംസ്കാരത്തിനടുത്തും
കുഴിമാടത്തിലും വരെ
സെള്‍ഫീ...
ഇങ്ങനെ നീളുന്നൂ
സമ്പൂര്‍ണ സാക്ഷരസംസ്കാര സമ്പന്നതയുടെ
ശവസംസ്കാരങ്ങള്‍....
സമ്പൂര്‍ണ സാക്ഷരസംസ്കാര സമ്പന്നതയുടെ
ശവസംസ്കാരങ്ങള്‍....
Sunday, October 14, 2018
C.H Akalad
Posted by Your Shameer Their Shareef
5:00 PM, under C,C.H Akalad,H Smaraka Kala Samskarika Samithi Akalad,Shareef Agalad | No comments
Wednesday, October 3, 2018
Shanus on his Scooter
Posted by Your Shameer Their Shareef
6:06 PM, under Shanus on his Scooter | No comments
Popular Posts
-
"ഒരു വട്ടം കൂടിയെന് ഓര്മകള് മേയുന്ന തിരുമുറ്റത്തെത്തുവാന് മോഹം തിരുമുറ്റത്തൊരു കോണില് നില്ക്കുന്നൊരാ നെല്ലിമരമൊന്നുലുത്തുവാ...
-
http://aramamonline.net/oldissues/detail.php?cid=1310&tp...
-
മരണം അതങ്ങനെയാണ്.പ്രതീക്ഷിക്കാതെ ക്ഷണിക്കാതെ സമ്മതം ചോദിക്കാതെ അതു നമ്മെ തേടിയെത്തും.സ്ഥാനമാനം കുടുംബമഹിമ പ്രായം എന്നീ ഭേദങ്ങളൊന്നും അതിനില...
-
മുഖത്തൊന്നു നോക്കിയാല് സ്നേഹം തോന്നണം മനസ്സൊന്നടുത്താല് ഭംഗി കാണണം അവളൊന്നുമൊഴിഞ്ഞാല് ആദരവു തോന്നണം എന്നുമ്മക്കുമുപ്പക്കും മകളാവണം ...
-
പ്രോഗ്രസ്സ്:കവിത ഷരീഫ് അകലാട് കുത്തക മുതലാളിയുടെ കൂറ്റന്‍ കെട്ടിടത്തില്‍ നിന്നും കൊള്ളലാഭം കൊടുത്തു ഉണ്ടുമുടുക്കാനുമെടുത്തിറങ്ങി വരവേ...
ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad
Followers
shareef agalad