ഒരു നാള്‍ ഇനിയും വരും ആ അതിഥി
പ്രതീക്ഷിക്കാതെ ക്ഷണിക്കാതെ
സമ്മതം ചോദിക്കാതെ വരുമവന്‍.
അവനെ വരവേല്‍ക്കാന്‍ നാം
തയ്യാറെടുത്താലുമില്ലെങ്കിലും.
എത്രയോ തവണ അരികത്തും
അയലത്തും അകലത്തും വന്നിട്ടുണ്ടവന്‍.
അവന്‍ വന്നുപോയപ്പോഴൊക്കെ
നാം കരഞ്ഞിട്ടേയുള്ളൂ
അവനെയോര്‍ത്തല്ല,അവന്‍ കൂടെ കൂട്ടിയ
മാതാവിനെയോര്‍ത്ത്,പിതാവിനെയോര്‍ത്ത്
കൂടപ്പിറപ്പിനെയോര്‍ത്ത് കൂട്ടുകാരനെയോര്‍ത്ത്
പൊട്ടിക്കരഞ്ഞു നാം .
ഇനിയും വരുമവന്‍ ഒരാഘാതമായ്
ദുരന്തമായ് ക്ഷോഭമായ് രോഗമായ്.
എവിടെയൊളിച്ചാലും തേടിയെത്തുമവന്‍
നമ്മെ കൊണ്ടു പോവാന്‍ .
നാം അവനെ വരവേല്‍ക്കാന്‍
തയ്യാറെടുത്താലുമില്ലെങ്കിലും.......
Popular Posts
-
shareef akalad Shan Shareef akalad
-
-
"ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാ നെല്ലിമരമൊന്നുലുത്തുവാ...
-
Shan Shereef Shereef Akalad Shanus
-
Shanus Shan Shereef Shareef akalad
-
-
http://aramamonline.net/oldissues/detail.php?cid=1310&tp...
-
മരണം അതങ്ങനെയാണ്.പ്രതീക്ഷിക്കാതെ ക്ഷണിക്കാതെ സമ്മതം ചോദിക്കാതെ അതു നമ്മെ തേടിയെത്തും.സ്ഥാനമാനം കുടുംബമഹിമ പ്രായം എന്നീ ഭേദങ്ങളൊന്നും അതിനില...
-
മുഖത്തൊന്നു നോക്കിയാല്‍ സ്നേഹം തോന്നണം മനസ്സൊന്നടുത്താല് ഭംഗി കാണണം അവളൊന്നുമൊഴിഞ്ഞാല് ആദരവു തോന്നണം എന്നുമ്മക്കുമുപ്പക്കും മകളാവണം ...
-
പ്രോഗ്രസ്സ്:കവിത ഷരീഫ് അകലാട് കുത്തക മുതലാളിയുടെ കൂറ്റന്‍ കെട്ടിടത്തില്‍ നിന്നും കൊള്ളലാഭം കൊടുത്തു ഉണ്ടുമുടുക്കാനുമെടുത്തിറങ്ങി വരവേ...
ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad
0 comments:
Post a Comment