ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ രേഖപെടുത്താന്‍ വീണ്ടുമൊരു റംസാന്‍ വന്നണഞ്ഞിരിക്കുന്നു.ഈ വേളയില്‍ പുണ്യങ്ങല്‍ കൊണ്ട് പൂവണിയാന്‍ നമുക്ക് വീണ്ടും ആ ഭാഗ്യം കൈവന്നിരിക്കുന്നു. ഈ പവിത്രമാസത്തെ സ്വാഗതം ചെയ്യാം."മര്‍ഹബന്‍ യാ ഷഹറു റംസാന്‍
സത്യവിശ്വാസികളുടെ ഓഫര്‍ സീസനാണു റംസാന്‍.ഈ മാസം അള്ളാഹു സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ തുറന്നിടുകയും നരകത്തിന്റെ കവാടങ്ങള്‍ അടച്ചിടുകയും ചെയ്യുന്നു.പിശാചിനെ ചങ്ങലയില്‍ ബന്ദിച്ചിരിക്കുന്നു.തന്റെ ദാസന്റെ പ്രാര്‍ഥനക്കുത്തരം കൊടുക്കാന്‍ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകരക്ഷയുടെയും തണലിട്ടു തരുന്നു ഈ മാസം .ഒരു നന്മ ചെയ്താല്‍ അതിനു എഴുപതിരട്ടി പ്രതിഫലം അവന്‍ നല്കുന്നു കൂടാതെ ലൈലത്തുല്‍ ഖദറിന്റെ രാത്രിയില്‍ ചെയ്യുന്ന സത്കര്‍മങ്ങള്‍ക്ക് എഴുപതിനായിരം ഇരട്ടി പ്രതിഫലം നല്കുന്നു.
അതു കൊണ്ടു തന്നെ ആബാലവ്രിദ്ധം ജനങ്ങള്‍ക്കും അച്ചടക്കത്തിന്റെ ആഘോഷങ്ങളാണു റംസാനിന്റെ ഓരോ ദിനരാത്രങ്ങളും,പിന്ചു മക്കള്‍ ഇസ്ലാമിന്റെ ഭക്തി സാന്ദ്രതയിലേക്ക് പിച്ചവെക്കുന്ന മാസം കൂടിയാണു റംസാന്‍.വഴിപിഴച്ച ജീവിതം കാഴ്ച്ചവെച്ചവര്‍ നന്നാവണം എന്നാഗ്രഹിക്കുന്ന മാസം കൂടിയാണു റംസാന്.റംസാന്‍ ലഭിച്ചിട്ടും നന്നാവാത്തവനെ അള്ളാഹു ശപിക്കട്ടെ എന്ന ജിബ്രീലിന്റെ പ്രാര്‍ഥനക്കു മുഹമ്മദ് നബി{സ} ഒരിക്കല്‍ ആമീന്‍ പറഞ്ഞിട്ടുണ്ട് .അതു കൊണ്ടു തന്നെ നന്നാവാന്‍ ഇനിയൊരു മാസത്തെയോ ദിവസത്തെയോ നിമിഷത്തേയോ നാം കാക്കേണ്ടതില്ല.ആ മാസമാണു നമുക്കു മുന്നില്‍ ആഗതമായിരിക്കുന്നത്.
മരണത്തിലേക്കുള്ള തിരക്കു പിടിച്ച യാത്രയിലാണു നാമെല്ലാവരും.ഇഹലോകത്തെ നമ്മുടെ ജീവിതത്തിനു കോപ്പു കൂട്ടാന്‍ മാത്രമായിരിക്കുന്നു തിരക്കു പിടിച്ച നമ്മുടെ ജീവിതം സ്വപ്നങ്ങള്‍ സ്വന്തമാക്കാനുള്ള ധ്രിതി പിടിച്ച സന്ചാരത്തില്‍ സ്വര്‍ഗമെന്ന ലക്ഷ്യവും മരണമെന്ന യാഥാര്‍ത്യവും നാം വിസ്മരിച്ചു പോകുന്നു. മരണത്തിനു പ്രായഭേദങ്ങളില്ല അതെന്നും നമ്മെ പിടികൂടാം.ഇന്നലെയും ഇന്നും വരെ മരണം നമ്മോടൊപ്പമുണ്ടായിരുന്ന പലരെയും കൊണ്ടു പോയി.കഴിഞ്ഞ റംസാനുകളില്‍ നമ്മോടൊപ്പം നോമ്പു നോറ്റവരും നോമ്പു തുറന്നവരും നമ്മോടൊപ്പം തറാവീഹു നിസ്കരിച്ചവരും വിഭവസമ്രിദമായ ഭക്ഷണമൊരുക്കി നമ്മെ നോമ്പു തുറപ്പിച്ചവരും എല്ലാം മരണത്തിന്റെ കരാളഹസ്തത്തിലേക്കൊതുങ്ങി.അവരറിഞ്ഞിരുന്നുവോ അതവരുടെ അവസാനത്തെ റംസാനാണെന്നു?നമ്മളെ പുള്‍കിയ ഈ റംസാനിനെ അവരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെ?അതു കൊണ്ടു തന്നെ ഓരോ റംസാനും നമ്മുടെ ഓരോ നിമിഷങ്ങളും നമ്മുടെ അവസാനത്തേതാണെന്നു നാം കരുതേണ്ടിയിരിക്കുന്നു.കരുതലോടെ നമ്മുടെ ജീവിതത്തില്‍ സത്കര്‍മങ്ങള്‍ അധികരിപ്പിക്കേണ്ടീയിരിക്കുന്നു.അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കും നാം പാപമോചനം തേടേണ്ടിയിരിക്കുന്നു മുന്നോട്ടുള്ള ജീവിത്ത്തില്‍ അള്ളഹുവിന്റെ കാരുണ്യത്തിനു വേണ്ടീ നാം പ്രാര്‍ഥിക്കേണ്ടിയിരിക്കുന്നു.നരകത്തെ തൊട്ടു കാത്തു രക്ഷിക്കണമെന്നും സ്വര്‍ഗത്തിന്റെ അവകാശികളില്‍ നമ്മെ ഉള്‍പെടുത്തണമേ എന്നും നമുക്കു പ്രാര്‍ഥിക്കാം.ഏവര്‍ക്കും ഭക്തിസാന്ദ്രമായ ഒരു റംസാന്‍ ആശംസിക്കുന്നു.
0 comments:
Post a Comment