ഒരിക്കല്‍ ബ്രിട്ടീഷുകാരുടെ ചവിട്ടേറ്റു ഇന്ത്യ മരണക്കിടക്കയിലായിരുന്നു,അഹിംസയിലൂടെയും വിപ്ലവത്തിലൂടെയും ജാതിമതഭേദമന്യേ ഒറ്റകെട്ടായി പൊരുതിനേടിയതാണ്‍ ഇന്ത്യന്‍ സ്വാതന്ത്ര്യം,അന്നാണ്‍ ഇന്ത്യ ഉയിര്‍ത്തെഴുന്നേറ്റത്,ശരീരത്തിനു രക്തം പോലെയാണ്‍ ഇന്ത്യക്ക് ഇന്ത്യന്‍ ജനത.ലഹരിയോടുന്ന ശരീരം പോലെ വര്‍ഗീയത മൂലം ഇന്ത്യക്കാരില്ലാത്ത ഇന്ത്യയാണ്‍ മരണാസന്നമാവുക,ഇന്ത്യയെന്നതു ഒരു ഭൂപ്രദേശത്തിന്റെയോ കെട്ടിടസമുച്ചയങ്ങളുടെയോ വ്യവസായലോകത്തിന്റെയോ ഭരണകൂടത്തിന്റെയോ മാത്രം പേരായി കാണരുത്,ദരിദ്രരും ധനികരും ജാതിമതഭേതമന്യേ ഇന്ത്യന്‍ ജനത കെട്ടിപ്പടുത്ത ഒരു വികാരത്തിന്റെ പേരുകൂടിയാണ്‍ ഇന്ത്യ.ഇന്ത്യ ജീവിക്കണോ മരിക്കണോ എന്നുള്ള കാര്യങ്ങള്‍ ജനതയുടെ കൈകളിലാണ്,ഇവിടുത്തെ ജനത മരിക്കണോ ജീവിക്കണോ എന്നു തീരുമാനിക്കേണ്ടത് ഇന്ത്യയെന്ന ഭൂപ്രദേശമല്ല,ഇന്ത്യയെന്നും ഭാരതമെന്നും ഹിന്ദുസ്താനുമെന്നുള്ള നാമങ്ങള്‍ പോലും ഇവിടുത്തെ ജനതയുടെ സംബാവനയാണ്,ശരീരത്തെ ബാധിക്കുന്ന ലഹരിയെ പോലെ ഇന്ത്യയെ ബാധിച്ചിരിക്കുന്ന വിപത്താണ്‍ വര്‍ഗീയത,അതു യഥാവിധം ചികിത്സിച്ചെങ്കിലേ ഇന്ത്യക്കാര്‍ തമ്മില്‍ തല്ലി മരിക്കതിരിക്കൂ.വന്ദേമാതരവും ഭാരത്മാതാക്കീയും ജയ്ഹിന്ദുമെല്ലാം വിളിച്ച് ഇന്ത്യയെ ജീവസ്സുറ്റതാക്കുന്നതും ആക്കേണ്ടതും ഇവിടുത്തെ ജനത തന്നെയാണ്.ഈ രാഷ്ട്രത്തിനും രാഷ്ട്രര്ക്കും വേണ്ടി ത്യാഗങ്ങളേറെ സഹിച്ചു കാവല്‍ നില്ക്കുന്ന ധീരരായ സൈനികരെ ഇന്ത്യന്‍ ജനത ഒരിക്കലും വിസ്മരിച്ചിട്ടുമില്ലാ ഏതെങ്കിലുമൊരു സ്ഥാനലബ്ദിക്കു ശേഷം ഓര്ക്കാനും സ്നേഹിക്കാനും തുടങ്ങിയതുമല്ലാ,അതു പോലെ ഇന്ത്യയുടെ മണ്ണും ആകാശവും ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും മഴയും വെയിലും മഞ്ഞുമെല്ലാം ഇന്ത്യന്‍ ജനതക്കെന്നല്ലാ ലോകത്തെ മനുഷ്യരായ എല്ലാ ജനവിഭാഗത്തിനും വേണ്ടി വിധാനിച്ചിട്ടുള്ളതാണ്.വര്‍ണ്ണനകള്‍ പൊതിഞ്ഞ പ്രക്രിതിഭംഗിയേക്കാള്‍ വിലപ്പെട്ടതാണ്‍ മനുഷ്യനും മനുഷ്യരുടെ ജീവിതവും.താങ്കളെ സൂപ്പര്താര പദവിയിലരോധിച്ച അവകാശങ്ങളും സ്വസ്തതയും നഷ്ടപ്പെട്ട ഇന്ത്യന്‍ ജനതക്കു വേണ്ടിയായിരുന്നൂ അങ്ങു ബ്ലോഗെഴുതേണ്ടിയിരുന്നത്.മരിച്ചിറങ്ങി കിടക്കേണ്ടതും വെന്തലിയേണ്ടതുമായ മണ്ണടരുകള്ക്കു വേണ്ടിയല്ലായിരുന്നൂ ലാലേട്ടാ ബ്ലോഗെഴുതേണ്ടത്.പല്ലു തേക്കാനും കുളിക്കാനും ചൂടുവെള്ളം പോയിട്ടു വെള്ളമേയെത്താത്ത ഇന്ത്യയിലെ പാവപ്പെട്ട മനുഷ്യര്ക്കു വേണ്ടിയായിരുന്നൂ,രാത്രി തണുപ്പടക്കാന്‍ വിസ്കിയും ഫയര്‍സൈടും പോയിട്ട് വിശപ്പടക്കാനും ദാഹം ശമിപ്പിക്കാനും ശുദ്ധജലം പോലുമില്ലാത്ത ഇന്ത്യയില്‍ പലയിടത്തായി ജീവിക്കുന്ന പാവം ജനതക്കു വേണ്ടിയായിരുന്നൂ ബ്ലോഗെഴുതേണ്ടിയിരുന്നത്.പഠിക്കാന്‍ പുസ്തകവും വിദ്യാലയവുമില്ലാത്ത കമ്പിളിപുതച്ചുറങ്ങാന്‍ കമ്പിളിയോ ഒരു കൂരയോ ഇല്ലാത്തവര്ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്ക്കും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്ന പാവങ്ങള്ക്കു വേണ്ടിയായിരുന്നൂ ബ്ലോഗെഴുതേണ്ടിയിരുന്നത്.അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങളെ രാജ്യസ്നേഹം സ്ഥാപിക്കാനും തെളിയിക്കാനുള്ള മത്സരമായോ നിസാരമായോ കാണരുത് ലാലേട്ടാ...അസഹിഷ്ണുതക്കെതിരെയും വര്ഗീയതക്കെതിരെയും താങ്കളൊരു ബ്ലോഗെഴുതി ഇന്ത്യന്‍ ജനതയെ ഉള്ബുദ്ധരാക്കണം ജാതിമതവര്ഗദേശഭാഷഭൂഷഭേദമന്യേ നാമെല്ലാം ഇന്ത്യക്കാരാണെന്ന്,അതിലുമുപരി ജീവിക്കാന്‍ ആഗ്രഹമുള്ള കുഞ്ഞുകുട്ടീ പരാതീനതകളും മജ്ജയും മാംസവുമുള്ള മനുഷ്യരാണെന്നു.India is our Country,All Indians are our brothers and sisters എന്ന് അതു കൊണ്ട് നമ്മുടെ സഹോദരങ്ങളെ ആക്രമിക്കരുതെന്നും വധിക്കരുതെന്നും.ഇന്ത്യന്‍ ജനതയില്ലാതെ പിന്നെയെന്ത് ഇന്ത്യാ???