റംസാനിന്റെ വിട പറഞ്ഞ ദിനരാത്രങ്ങളില്‍ നന്മയുടെ വിളനിലത്തു വിശുദ്ധിയുടെ വിത്തുപാകി കര്‍മങ്ങള്‍ കൊന്ടൊരു പൂചെടികല്‍ നട്ടു നാം.പുണ്യങ്ങള്‍ കൊന്ടൊരു പൂക്കാലം സ്രിശ്ടിച്ചു നാം.അതിനനുയോജ്യമായ ഫലങ്ങള്‍ പരലോകത്തു വെച്ചു അല്ലാഹു നല്കട്ടെയെന്നു നമുക്കു പ്രാര്‍ഥിക്കാം.ആധുനിക കാലഘട്ടത്തില്‍ വഴിപിഴക്കാനുള്ള സാധ്യതകളുംസന്ദര്‍ഭങ്ങളും ഉണ്‍ടായിട്ടും വ്യതിചലിക്കാതെ ഒരു മാസക്കാലം നമ്മുക്കു ദൈവപ്രീതിയോടെ ജീവിതം നയിക്കാന്‍ കഴിഞ്ഞെങ്കില്‍ തീര്‍ച്ചയായും ഇനിയുമുള്ള ഒമ്പതു മാസത്തേക്കുള്ള ഊര്‍ജമാണു നാം നേടിയിരിക്കുന്നത്.മൂക്കുമുട്ടെ തിന്നാനുള്ള ഭക്ഷണം തൊട്ടു മുന്നിലുണ്ടായിട്ടും വിശപ്പും ദാഹവും സഹിച്ചു പ്രഭാതം മുതല്‍ പ്രദോക്ഷം വരെ തളര്‍ന്ന ശരീരവുമായി പ്രാര്‍ഥനകളില്‍ മുഴുകിയെങ്കില്‍ ഇനിയും അനാഥകളുടേയും മറ്റുള്ളവരുടേയും ഭക്ഷണത്തിലും സംബത്തിലും അക്രമവും അഴിമതിയും കാണിക്കാന്‍ നമ്മുക്ക് കഴിയില്ല,നേരെ മറിച്ചു പട്ടിണി കിടക്കുന്നവന്റെ വെദന അനുഭവിച്ചറിഞ്ഞു അവനെ കയ്യയിഞ്ഞു സഹയിക്കാനാണു റംസാന്‍ നമ്മുക്ക് നല്കിയ പാഠം.പ്രാര്‍ഥനകളും സഹായങ്ങളും ഇല്ലാത്ത നോംബു വെറും പട്ടിണി എന്നു പറയാവുന്നതാവില്ലെ ശരി.അസഭ്യവര്‍ഷങ്ങളും ക്രൂരപ്രവര്‍ത്തനങ്ങളും പ്രതീകരിക്കാതെ ഞാന്‍ നോംബുകാരനാണെന്നു പറഞ്ഞു ക്ഷമിച്ച നമ്മല്ക്കൊരിക്കലും മറ്റുള്ളവര്‍ക്കെതിരെ അക്രമകരമായ നിലപാടെടുക്കാന്‍ കഴിയില്ല,ക്ഷമ അവലംബിക്കാനും നിര്‍ധനരെ സഹായിക്കാനും സഹജീവികളോട് സഹകരിക്കാനുമുള്ള സന്ദെശമാണു റംസാന്‍ നല്കിയത്,അതിനുള്ള ഊര്‍ജമാണു ഈ റംസാനില്‍ നാം ആര്ജിച്ചത്,ചെയ്തു പോയ തെറ്റുകള്‍ക്കു ഈ റംസാനില്‍ പാപമോചനം തേടി കഴിഞ്ഞു,അല്ലാഹു നമ്മുക്കു പാപങ്ങള്‍ പൊറുത്തുതരട്ടെ,റംസാനിലെ ഭക്തിസാന്ദ്രമായ ജീവിതത്തിനും പ്രവര്‍ത്തനത്തിനും അര്‍ഹമായ പ്രതിഫലം നല്കുമാറകട്ടെ.ഇനിയും റംസാനനുഭവിക്കാനുള്ള ഭാഗ്യം അല്ലാഹു നമുക്ക് നല്കട്ടെ,മുന്നോട്ടുള്ള ചുവടുകളില്‍ പാദമിടറാതെ ലക്ഷ്യം പിഴക്കാതെ അല്ലാഹു നേര്‍മാര്‍ഗം കാണിക്കട്ടെ,സ്വര്‍ഗത്തിലെത്താനുള്ള മാര്‍ഗം...
0 comments:
Post a Comment